Kerala
പാറശ്ശാലയില്‍ വന്‍മരം കടപുഴകിവീണു;വാഹനങ്ങള്‍ തകര്‍ന്നു
അഗ്‌നിരക്ഷാസേയും പാറശ്ശാല പോലീസും സ്ഥലത്തെത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

തിരുവനന്തപുരം | തിരുവനന്തപുരം പാറശ്ശാല ഗാന്ധിപാര്‍ക്കിന് സമീപം വന്‍മരം റോഡിലേക്ക് കടപുഴകി വീണ് അപകടം.മരം വീണതിനെ തുടര്‍ന്ന് ഓട്ടോ റിക്ഷ പൂര്‍ണമായും തകര്‍ന്നു. സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് കശുമാവിന്റെ കൊമ്പ് പതിച്ചതിനെ തുടര്‍ന്ന് കാറിനും ഭാഗികമായി കേടുപറ്റി.വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടുകൂടിയാണ് അപകടമുണ്ടായത്.
വൈദ്യുതി ലൈനുകള്‍ക്ക് മുകളിലേക്ക് മരം വീണതിനെ തുടര്‍ന്ന് വൈദ്യുതിലൈനുകളും പോസ്റ്റുകളും തകര്‍ന്നു.അഗ്‌നിരക്ഷാസേയും പാറശ്ശാല പോലീസും സ്ഥലത്തെത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
---- facebook comment plugin here -----