Connect with us

Kerala

കാര്യവട്ടം ക്യാമ്പസില്‍ മനുഷ്യന്റെ അസ്ഥിക്കൂടം കണ്ടെത്തി

വ്യാഴാഴ്ച രാവിലെ അസ്ഥിക്കൂടം പുറത്തെടുക്കും

Published

|

Last Updated

തിരുവന്തപുരം | കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ മനുഷ്യന്റെ അസ്ഥിക്കൂടം കണ്ടെത്തി. ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിനടുത്തുള്ള പഴയ ടാങ്കിനുള്ളിലാണ് അസ്ഥിക്കൂടം കണ്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വാട്ടര്‍ അതോറിറ്റി ഉപയോഗിച്ച ടാങ്കാണിത്. കാടുപിടിച്ച് കിടക്കുന്ന പ്രദേശമായതിനാല്‍ ഇവിടേക്ക് ആരും വരാറില്ലായിരുന്നു.

ക്യാമ്പസിലെ ജീവനക്കാരാണ് അസ്ഥിക്കൂടം കണ്ടത്. ഉടനെ കഴക്കൂട്ടം പോലീസില്‍ വിവരമറിയിച്ചു. കഴക്കൂട്ടം പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പരിശോധന നടത്തി. ടാങ്കില്‍ പതിനഞ്ച് അടി താഴ്ചയിലാണ് അസ്ഥിക്കൂടം ഉള്ളത്. മതിയായ സുരക്ഷയില്ലാതെ ടാങ്കിനുള്ളില്‍ ഇറങ്ങാന്‍ കഴിയാത്തതിനാല്‍ വ്യാഴാഴ്ച രാവിലെ അസ്ഥിക്കൂടം പുറത്തെടുക്കും. ഫോറന്‍സിക് വിഭാഗവും വ്യാഴാഴ്ച എത്തുമെന്ന് പോലീസ് അറിയിച്ചു.

Latest