Kerala
കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ പാര കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
നെല്ലിക്കുറ്റി സ്വദേശി നാരായണനാണ് ഭാര്യ ഭവാനിയെ കൊലപ്പെടുത്തിയത്.
കണ്ണൂര്‍|കണ്ണൂര്‍ കുടിയാന്‍ മലയില്‍ ഭര്‍ത്താവ് ഭാര്യയെ പാര കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. നെല്ലിക്കുറ്റി സ്വദേശി നാരായണനാണ് ഭാര്യ ഭവാനിയെ കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചയായിരുന്നു സംഭവം.
നാരായണനും ഭാര്യയും വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനുമൊടുവിലാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. നാരായണനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
അതേസമയം, നാരായണന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നുണ്ട്.
---- facebook comment plugin here -----