Connect with us

International

ലെബനനില്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; ആറ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്ക്

യുദ്ധം ആരംഭിച്ചതിന് ശേഷം കുറഞ്ഞത് 10 മാധ്യമപ്രവര്‍ത്തകരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു

Published

|

Last Updated

ബെയ്‌റൂട്ട്  | തെക്കന്‍ ലെബനനില്‍ ഇസ്‌റാഈലും ഹമാസും തമ്മിലുള്ള യുദ്ധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.റോയിട്ടേഴ്‌സ് വീഡിയോഗ്രാഫര്‍ ഇസ്സാം അബ്ദല്ലയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മറ്റ് രണ്ട് റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകരായ താര്‍ അല്‍-സുഡാനി, മഹര്‍ നസെ എന്നിവര്‍ക്കും പരുക്കേറ്റതായി വാര്‍ത്താ ഏജന്‍സി അറിയിച്ചു.വെള്ളിയാഴ്ചയാണ് സംഭവം.

തങ്ങളുടെ രണ്ട് മാധ്യമപ്രവര്‍ത്തകരായ എലി ബ്രാഖ്യയ്ക്കും റിപ്പോര്‍ട്ടര്‍ കാര്‍മെന്‍ ജൗഖാദറിനും പരിക്കേറ്റതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഏജന്‍സി ഫ്രാന്‍സ്-പ്രസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടര്‍മാരായ രണ്ട് പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

യുദ്ധം ആരംഭിച്ചതിന് ശേഷം കുറഞ്ഞത് 10 മാധ്യമപ്രവര്‍ത്തകരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു

 

Latest