Connect with us

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച വൃക്കരോഗിയെ എലി കടിച്ചു

വൃക്കരോഗിയുടെ കാലിലാണ് എലി കടിച്ചത്.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗിയെ എലി കടിച്ചതായി പരാതി. വൃക്കരോഗിയുടെ കാലിലാണ് എലി കടിച്ചത്. തിരുവനന്തപുരം സ്വദേശിനി എസ്. ഗിരിജ കുമാരിയുടെ ഇടതു കാലിലെ രണ്ടു വിരലുകള്‍ക്ക്് സാരമായി പരിക്കേറ്റു. കഴിഞ്ഞ 31ന് രാത്രിയായിരുന്നു സംഭവം. തീവ്രപരിചരണ വിഭാഗത്തിലെ ഒബ്‌സര്‍വേഷനില്‍ കഴിയുമ്പോഴാണ് സംഭവം.

വൃക്ക രോഗത്തെ തുടര്‍ന്ന് നീര് വന്ന കാലിലാണ് എലി കടിച്ചത്. തണുപ്പായതിനാല്‍ കാലില്‍ ഷീറ്റ് ഉപയോഗിച്ച് മൂടിയിരുന്നു. ഇതിനിടയില്‍ കൂടിയാണ് ഗിരിജകുമാരിയുടെ കാലില്‍ എലി കടിച്ചത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരെ വിവരമറിയിച്ചെങ്കിലും പ്രതികരണം മോശമായിരുന്നെന്നും മകള്‍ രശ്മി പറയുന്നു.പിന്നീട് ചികിത്സ നല്‍കി അര്‍ധരാത്രി ഒരുമണിയോടെ പ്രതിരോധ കുത്തിവെപ്പ് എടുത്ത് വിട്ടയച്ചു. തീവ്ര പരിചരണ വിഭാഗത്തിലും വാര്‍ഡുകളിലും എലി ശല്യം രൂക്ഷമാണെന്ന് നേരത്തെ പരാതിയുണ്ട്.

 

Latest