Connect with us

Kerala

കൊച്ചിയില്‍ ഓടിക്കൊണ്ടിരിക്കെ കെ എസ് ആര്‍ ടി സി ബസിന് തീപ്പിടിച്ചു

ബസിലെ മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിച്ചതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തുകയും മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കുകയുമായിരുന്നു

Published

|

Last Updated

കൊച്ചി |  കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ലോ ഫ്‌ലോര്‍ ബസിന് തീപിടിച്ചു.ഡ്രൈവറുടെ അവസരോചിത ഇടപെടലിനെ തുടര്‍ന്ന് ആളപായമില്ല. ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേമാക്കി. തൊടുപുഴയില്‍ നിന്നും എറണാകുളത്തേക്ക് വന്ന ബസിനാണ് തീ പിടിച്ചത്. ബസ് പൂര്‍ണമായും കത്തി നശിച്ചു. ബസിന് പുറക് വശത്ത് നിന്നുമാണ് തീ പടര്‍ന്നതെന്നാണ് ബസിലെ ജീവനക്കാര്‍ പറയുന്നത്.

ബസിലെ മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിച്ചതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തുകയും മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കുകയുമായിരുന്നു. 20 യാത്രക്കാരാണ്  അപകട സമയത്ത് ബസില്‍ ഉണ്ടായിരുന്നത് . ചിറ്റോര്‍ റോഡില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് അറിയുന്നത്

Latest