Connect with us

Kerala

ഗുരുവായൂരില്‍ ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന് തീപിടിച്ചു

ഗുരുവായൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസ്സിനാണ് ഇന്ന് രാവിലെ 11ഓടെ മമ്മിയൂര്‍ ക്ഷേത്രത്തിനു സമീപം വച്ച് തീപിടിച്ചത്.

Published

|

Last Updated

തൃശൂര്‍ | ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന് തീപിടിച്ചു. ഗുരുവായൂരിലാണ് പരിഭ്രാന്തിക്കിടയാക്കിയ സംഭവമുണ്ടായത്. ഗുരുവായൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസ്സിനാണ് ഇന്ന് രാവിലെ 11ഓടെ മമ്മിയൂര്‍ ക്ഷേത്രത്തിനു സമീപം വച്ച് തീപിടിച്ചത്.

ഡിപ്പോയില്‍ നിന്ന് ബസ് പുറപ്പെട്ടയുടന്‍ മുന്‍വശത്ത് നിന്ന് പുക ഉയരുകയും മമ്മിയൂര്‍ ക്ഷേത്രത്തിന് സമീപമെത്തിയപ്പോഴേക്കും തീ ആളിക്കത്തുകയുമായിരുന്നു. ഇതുകണ്ട എതിരെ വന്ന വാഹന യാത്രക്കാര്‍ ബഹളം വച്ചതോടെയാണ് ബസ് നിര്‍ത്തിയത്.

തുടര്‍ന്ന് സമീപത്തെ കടകളില്‍ നിന്ന് അഗ്നിശമന ഉപകരണങ്ങള്‍ കൊണ്ടുവന്ന് തീയണയ്ക്കുകയും യാത്രക്കാരെ മറ്റൊരു ബസ്സില്‍ കയറ്റിവിടുകയും ചെയ്തു.

Latest