National
മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ലംബോര്‍ഗിനി കാര്‍ കത്തിനശിച്ചു.
സംഭവത്തിന് പിന്നാലെ വാഹനത്തിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് വ്യവസായി ഗൗതം സിങ്‌വാനിയ രംഗത്തെത്തി.
മുംബൈ|മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ലംബോര്‍ഗിനി കാര്‍ കത്തിനശിച്ചു. മുംബൈ കോസ്റ്റല്‍ റോഡിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ഇന്നലെ രാത്രി 10.20 ഓടെയാണ് അപകടമുണ്ടായത്. ഉടന്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി 45 മിനിറ്റിനുള്ളില്‍ തീയണച്ചതായി അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംഭവത്തിന് പിന്നാലെ വാഹനത്തിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് വ്യവസായി ഗൗതം സിങ്‌വാനിയ രംഗത്തെത്തി. തീപിടിച്ചതിന്റെ വിഡിയോ സിങ്ഹാനിയ എക്‌സിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ലംബോര്‍ഗിനിയുടെ സുരക്ഷയേയും വിശ്വാസ്യതയേയും സംബന്ധിച്ച് വലിയ ആശങ്കകള്‍ ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. ലംബോര്‍ഗിനി വാങ്ങുന്നതിന് മുമ്പ് രണ്ട് തവണ ചിന്തിക്കണമെന്ന് റയമണ്ട് ഗ്രൂപ്പ് ചെയര്‍മാന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിരവധി വിഡിയോകള്‍ പുറത്ത് വന്നു.
അതേസമയം സുരക്ഷയില്‍ തങ്ങള്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും അത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്നും ലംബോര്‍ഗിനി അധികൃതര്‍ അറിയിച്ചു. വാഹനം നിര്‍മിക്കുന്നതിന്റെ ഓരോ ഘട്ടത്തിലും പരിശോധനകള്‍ക്ക് വിധേയമാക്കാറുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.