Connect with us

Kerala

പള്ളിക്കരയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു; ഒഴിവായത് വന്‍ ദുരന്തം

പട്ടിമറ്റം അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Published

|

Last Updated

കൊച്ചി | പള്ളിക്കരയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം.പള്ളിക്കര വെസ്റ്റ് മോറക്കാല മുട്ടന്‍ തൊട്ടില്‍ ജോമോന്റെ വീടിനു മുകളിലേക്കാണ് ഏകദേശം 40 അടി ഉയരത്തില്‍ നിന്നും മണ്ണും കല്ലും ഇടിഞ്ഞ് വീണത്.

ഇന്നലെ രാത്രി പത്തരയോടെ ഉണ്ടായ അപകടത്തില്‍ വീടിന്റെ പിന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. സംഭവത്തില്‍ ആര്‍ക്കും കാര്യമായ പരുക്കില്ല. ജോമോന്റെ മക്കള്‍ പഠിച്ചുകൊണ്ടിരുന്ന മുറിയിലേക്കാണ് മണ്ണ് ഇടിഞ്ഞുവീണത്. ജോമോനും ഭാര്യയും മക്കളും വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയതിനാലാണ് വലിയൊരു അപകടം ഒഴിവായത്.

പട്ടിമറ്റം അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. കുടുംബത്തെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്.

 

 

Latest