Connect with us

Kerala

പൊന്മുടിയില്‍ പോലീസ് സ്‌റ്റേഷന് സമീപം പുള്ളിപ്പുലിയിറങ്ങി

അവധിക്കാലമായതിനാല്‍ പൊന്മുടി, അപ്പര്‍ സാനിറ്റോറിയം ഭാഗത്തേക്ക് വിനോദസഞ്ചാരികള്‍ എത്തുന്നത് കണക്കിലെടുത്ത് പ്രദേശത്ത് തിരച്ചിലും നിരീക്ഷണവും വനംവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരത്തെ വിനോദസഞ്ചാര കേന്ദ്രമായ പൊന്‍മുടിയില്‍ പുള്ളിപ്പുലിയിറങ്ങി. പൊന്‍മുടി പോലീസ് സ്റ്റേഷന് മുന്നില്‍ പോലീസുകാരാണ് പുലിയെ കണ്ടത്. രാവിലെ എട്ടരയോടെ പുള്ളിപ്പുലി റോഡില്‍നിന്ന് കാട്ടിലേക്ക് കയറിപ്പോകുകയായിരുന്നു. സ്റ്റേഷനു സമീപം പുള്ളിപ്പുലിയെ കണ്ട കാര്യം പോലീസ് വനംവകുപ്പിനെ അറിയിച്ചു.

തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്. അവധിക്കാലമായതിനാല്‍ പൊന്മുടി, അപ്പര്‍ സാനിറ്റോറിയം ഭാഗത്തേക്ക് വിനോദസഞ്ചാരികള്‍ എത്തുന്നത് കണക്കിലെടുത്ത് പ്രദേശത്ത് തിരച്ചിലും നിരീക്ഷണവും വനംവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.

മേഖലയില്‍ മുമ്പും പുലിയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആരെയും ആക്രമിച്ചതായോ കാട്ടില്‍ നിന്ന് പുറത്തിറങ്ങിയതായോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തൊട്ടടുത്തുള്ള അഗസ്ത്യാര്‍ വനമേഖലയിലേക്ക് പുള്ളിപ്പുലി പോയിട്ടുണ്ടാകുമെന്നാണ് വനംവകുപ്പിന്റെ നിഗമനം.

 

 

 

Latest