Connect with us

Kerala

14കാരനെ മർദിച്ച കേസിൽ അറസ്റ്റിലായ ബിജെപി പ്രാദേശിക നേതാവ് വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു

മെയ് 23നാണ് മനോജിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴ കായംകുളത്ത് 14കാരനെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ ബിജെപി പ്രാദേശിക നേതാവ് വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു. കാപ്പില്‍ കിഴക്ക് ആലമ്പള്ളിയില്‍ മനോജാണ് മരിച്ചത്. 45 വയസായിരുന്നു.

ആക്രിസാധനങ്ങളുമായി സൈക്കിളില്‍ പോയ കുട്ടിയെ മര്‍ദിച്ച കേസില്‍ മെയ് 23നാണ് മനോജിനെ പോലീസ് അറസ്റ്റ് ചെയ്തത്.

മര്‍ദനത്തില്‍ കഴുത്തിനു പരുക്കേറ്റ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

---- facebook comment plugin here -----

Latest