Kerala
കണ്ണൂരില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച; 14 പവനും 88,000 രൂപയും മോഷണംപോയി
സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കണ്ണൂര്‍ | പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച.14 പവന്‍ സ്വര്‍ണവും 88,000 രൂപയുമാണ് കോട്ടാമ്മാര്‍കണ്ടി ഉമൈബയുടെ വീട്ടില്‍ നിന്നും മോഷണം പോയത്.കണ്ണൂര്‍ തളാപ്പിലാണ് സംഭവം.
വീട്ടുകാര്‍ ഒരു വിവാഹ ചടങ്ങിനായി പുറത്തു പോയപ്പോഴാണ് മോഷണം നടന്നത്.വീടിന്റെ മുന്‍ വാതില്‍ കുത്തിത്തുറന്നാണ് കള്ളന്‍ അകത്തു കയറിയത്. മുറികളിലെ അലമാരകളുടെ പൂട്ട് തകര്‍ത്ത് 12 സ്വര്‍ണ നാണയങ്ങളും 2 പവന്‍ മാലയും 88,000 രൂപയുമാണ് മോഷ്ടിച്ചത്.
സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു.
---- facebook comment plugin here -----