Connect with us

Kerala

താമരശ്ശേരി ചുരത്തില്‍ ഓറഞ്ച് കയറ്റിവന്ന ലോറി മറിഞ്ഞു

ആളപായം സംഭവിക്കുകയോ ആര്‍ക്കെങ്കിലും പരുക്കേല്‍ക്കുകയോ ചെയ്തിട്ടില്ല.

Published

|

Last Updated

താമരശ്ശേരി | താമരശ്ശേരി ചുരത്തില്‍ ഓറഞ്ച് കയറ്റിവന്ന ലോറി മറിഞ്ഞു. ഓറഞ്ചുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. ആളപായം സംഭവിക്കുകയോ ആര്‍ക്കെങ്കിലും പരുക്കേല്‍ക്കുകയോ ചെയ്തിട്ടില്ല.

ചുരത്തിലെ ഒമ്പതാം വളവിന് താഴെ വച്ചാണ് ലോറി തലകീഴായി മറിഞ്ഞത്. ഇന്നലെ സന്ധ്യയോടെയാണ് അപകടമുണ്ടായത്.

മറിഞ്ഞ ലോറിയില്‍ നിന്ന് ഓയിലും ഡീസലും റോഡില്‍ പരന്നൊഴുകി. അഗ്‌നിരക്ഷാ സേനയെത്തി റോഡ് വൃത്തിയാക്കി. ലോറിയിലെ ഓറഞ്ച് മറ്റൊരു ലോറിയിലേക്ക് മാറ്റിയ ശേഷം വാഹനം റോഡരികിലേക്ക് മാറ്റാനുള്ള ശ്രമം നടന്നുവരികയാണ്.

 

---- facebook comment plugin here -----

Latest