Kerala
കോഴിക്കോട് റോഡിന്റെ കൈവരികള്‍ തകര്‍ത്ത് 30 അടി താഴ്ചയിലേക്ക് ലോറി മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്
സിമന്റുമായി കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

കോഴിക്കോട് കോഴിക്കോട് കൊയിലാണ്ടി- ഉള്ള്യേരി റോഡില്‍ കണയങ്കോട്ട് ലോറി 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. സിമന്റുമായി കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. റോഡിന്റെ കൈവരികള്‍ തകര്‍ത്ത്30 അടി താഴ്ചയിലേക്ക് ലോറി മറിയുകയായിരുന്നു.
തുടര്‍ന്ന് വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ലോറി പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശിയാണ്. ഡ്രൈവര്‍ക്ക് അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്.
---- facebook comment plugin here -----