Pathanamthitta
കായംകുളം-പുനലൂര്‍ സംസ്ഥാന പാതയില്‍ പറക്കോട് ലോറി മറിഞ്ഞ് ഗതഗതം തടസ്സപ്പെട്ടു
അപകടത്തില്‍ പരുക്കേറ്റ ഡ്രൈവര്‍ തമിഴ്നാട് സ്വദേശിയായ കുമരവേലുവിനെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അടൂര്‍ | കായംകുളം-പുനലൂര്‍ സംസ്ഥാന പാതയില്‍ പറക്കോട് ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ചങ്ങനാശേരി ഏന്‍ജല്‍ ട്രാസ്പോര്‍ട്ട് കമ്പനിയുടെ ഉമടസ്ഥതയിലുള്ള ലോറിയാണ് ഇന്ന് പുലര്‍ച്ചെ പറക്കോട് ടി ബി ജങ്ഷന് സമീപമുള്ള പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് റോഡിലേക്ക് മറിഞ്ഞത്. അപകടത്തില്‍ പരുക്കേറ്റ ഡ്രൈവര്‍ തമിഴ്നാട് സ്വദേശിയായ കുമരവേലുവിനെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
തമിഴ്നാട്ടിലെ ശിവകാശിയില്‍ നിന്നും ആലപ്പുഴ ചേര്‍ത്തലയിലെ പേപ്പര്‍ കവര്‍ ഉണ്ടാക്കുന്ന കമ്പനിയിലേക്ക് കൊണ്ടുപോയ പേപ്പര്‍ റോളുകള്‍ ആയിരുന്നു വാഹനത്തിനുള്ളില്‍. ഗതാഗതം തസ്സപ്പെട്ടതിന് തുടര്‍ന്ന് ക്രയിന്‍ എത്തിച്ച് പേപ്പര്‍ റോളുകള്‍ മാറ്റിയ ശേഷം വാഹനം ഉയര്‍ത്തി ഗതാഗതം പുനസ്ഥാപിച്ചു. ഡ്രൈവര്‍ ഉറങ്ങിപോയതായിരിക്കാം അപകടത്തിന് കാരണമെന്ന് കരുതുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സീനിയര്‍ റെസ്‌ക്യൂ ഓഫിസര്‍ അജിഖാന്‍ യുസഫ്, ഓഫീസര്‍മാരായ. ഷിബു, സന്തോഷ്, അനീഷ്, പ്രശോബ്, റെജി, ശ്രീകുമാര്‍ നേതൃത്വം നല്‍കി.