National
അമിത ശബ്ദത്തിലുള്ള ഡിജെ; വരന്‍ കുഴഞ്ഞുവീണ് മരിച്ചു
ഉച്ചത്തിലുള്ള ഡിജെയില്‍ സുരേന്ദ്ര അസ്വസ്ഥനായിരുന്നു. പലതവണ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
പട്‌ന| വിവാഹ ചടങ്ങിനിടെ വേദിയിലെ ഉച്ചത്തിലുള്ള ഡിജെ സംഗീതത്തില്‍ അസ്വസ്ഥനായി വരന്‍ കുഴഞ്ഞുവീണ് മരിച്ചു. ബീഹാറിലെ സീതാമര്‍ഹി ജില്ലയിലാണ് സംഭവം. മാല അണിയിക്കല്‍ ചടങ്ങ് കഴിഞ്ഞ് കുറച്ച് നിമിഷങ്ങള്‍ക്കുശേഷം സുരേന്ദ്ര കുമാര്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഉച്ചത്തിലുള്ള ഡിജെ സംഗീതത്തില്‍ വരന്‍ അസ്വസ്ഥനായിരുന്നുവെന്നും ഇത് മരണത്തിലേക്ക് നയിക്കുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
സുരേന്ദ്ര കുമാറിനെ ഉടന്‍ തന്നെ പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കായി സീതാമര്‍ഹിയിലേക്ക് മാറ്റുന്നതിനിടെ മരിച്ചു. ബുധനാഴ്ച സുരേന്ദ്രയും വധുവും വിവാഹത്തിനായി ഒരുക്കിയ വേദിയില്‍ ഉണ്ടായിരുന്നപ്പോഴായിരുന്നു സംഭവം. ദമ്പതികള്‍ മാലകള്‍ കൈമാറുകയും മറ്റ് ചടങ്ങുകള്‍ നടത്തുകയും ചെയ്തു. പരിപാടിയില്‍ പ്ലേ ചെയ്യുന്ന ഡിജെയുടെ ഉച്ചത്തിലുള്ള ശബ്ദത്തെക്കുറിച്ച് സുരേന്ദ്ര അസ്വസ്ഥനാകുകയും പലതവണ പരാതിപ്പെടുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.
സംഭവത്തിന് ശേഷം അധികൃതര്‍ ഡിജെ നിരോധിക്കാന്‍ നടപടിയെടുത്തു. ഡിജെ നിരോധനം കര്‍ശനമായി നടപ്പാക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ഡോ രാജീവ് കുമാര്‍ മിശ്രയും ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.