Connect with us

Organisation

ഗാന്ധി ഭവനില്‍ നബിദിന സ്‌നേഹസംഗമവും സ്‌നേഹ വിരുന്നും നടത്തി

റവ. ഫാ. യോഹന്നാന്‍ ശങ്കരത്തില്‍ നബിദിന സന്ദേശം നല്‍കി.

Published

|

Last Updated

അടൂര്‍ | കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ അടൂര്‍ കസ്തൂര്‍ബാ ഗാന്ധി ഭവനില്‍ നബിദിന സ്‌നേഹസംഗമവും സ്‌നേഹ വിരുന്നും നടത്തി. നബിദിന സന്ദേശങ്ങളുമായി നേതാക്കളുടെ ഒത്തുച്ചേരല്‍ സമുദായ സൗഹാര്‍ദത്തിന്റെ വേദിയായി. പരസ്പരം നബിദിന സന്ദേശങ്ങള്‍ കൈമാറി ഗാന്ധിഭവന്‍ അന്തേവാസികള്‍ക്കൊപ്പം വിരുന്നില്‍ പങ്കെടുത്തുമാണ് മത രാഷ്ട്രീയ നേതാക്കള്‍ പിരിഞ്ഞത്.

സംഗമം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലീം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അശ്റഫ് ഹാജി അലങ്കാര്‍ അധ്യക്ഷത വഹിച്ചു. റവ. ഫാ. യോഹന്നാന്‍ ശങ്കരത്തില്‍ നബിദിന സന്ദേശം നല്‍കി.

മുഹമ്മദ് ശിയാഖ് ജൗഹരി, ബ്രഹ്മശ്രീ മനോജ് വി നമ്പൂതിരി ഇടയാണത്തില്ലം, മുരളി കുടശ്ശനാട്, സലാഹുദ്ദീന്‍ മദനി, മുഹമ്മദ് ഇസ്മാഈല്‍, സുധീര്‍ വഴിമുക്ക്, എസ് മീരാസാഹിബ്, സുലൈമാന്‍ ഹാജി നിരണം, മുനീര്‍ ജൗഹരി, റിജിന്‍ഷാ കോന്നി, സജീവ് പൈനുംമൂട്, അബ്ദുല്‍ സലാം സഖാഫി, കവി അടൂര്‍ രാമകൃഷ്ണന്‍ സംസാരിച്ചു.