Connect with us

Meelad Shareef

റബീഇനെ വരവേറ്റ് സ്നേഹ വിളംബര റാലി നടത്തി

മീലാദ് സന്തോഷമായി റാലിയിൽ ജനങ്ങൾക്ക് മധുരം നൽകി.

Published

|

Last Updated

പൂനൂർ | പുണ്യ റബീഇനെ വരവേറ്റ് ജാമിഅ മദീനത്തുന്നൂർ വിദ്യാർഥികൾ സ്നേഹ വിളംബര റാലി നടത്തി. ‘തിരുവെളിച്ചമാണ് പരിഹാരം’ എന്ന പ്രമേയത്തിൽ നടക്കുന്ന മീലാദ് കാമ്പയിൻ സസ്റ്റാന്റിവോ – 97ന്റെ പ്രാരംഭമായാണ് വർണാഭമായ നിശാ റാലി സംഘടിപ്പിച്ചത്. മർകസ് ഗാർഡനിൽ നിന്നാരംഭിച്ച റാലി അറബന മുട്ടിന്റെ അകമ്പടിയിൽ തിരുകീർത്തനങ്ങൾ ആലപിച്ച് പൂനൂർ അങ്ങാടിയിൽ സമാപിച്ചു.

മീലാദ് സന്തോഷമായി റാലിയിൽ ജനങ്ങൾക്ക് മധുരം നൽകി. ജാമിഅ പ്രോ റെക്ടർ ആസഫ് നൂറാനി റാലി ഉദ്ഘാടനം ചെയ്തു. സസ്റ്റാന്റിവോ ചെയർമാൻ സയ്യിദ് ശുഐബ് സമാൻ ജാഥക്ക് നേതൃത്വം നൽകി. ഹബീബ് മൂസ വിളംബര പ്രഭാഷണവും അംജദ് ഖാൻ കക്കോവ് പ്രകീർത്തന കാവ്യവും ആലപിച്ചു. കൺവീനർ തസ്ലീം അബ്ദുർറഹീം നന്ദി പറഞ്ഞു.

Latest