Kerala
ഓടുന്ന കാറിന്റെ ടയര്‍ പൊട്ടി; നിയന്ത്രണം വിട്ട വാഹനമിടിച്ച് മലപ്പുറം സ്വദേശി മരിച്ചു
തമ്പാനങ്ങാടി എല്‍പി സ്‌കൂളിന് മുന്നിലായിരുന്നു അപകടം.
മലപ്പുറം | ഓടുന്നതിനിടെ കാറിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട വാഹനം ഇടിച്ച് വയോധികന്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് തമ്പാനങ്ങാടി സ്വദേശി കാരക്കാടന്‍ ആസാദ് ആണ് മരിച്ചത്.
തമ്പാനങ്ങാടി എല്‍പി സ്‌കൂളിന് മുന്നിലായിരുന്നു അപകടം. രാവിലെ വ്യായാമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് നിയന്ത്രണംവിട്ട് വന്ന കാര്‍ ആസാദിനെ ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ആസാദ് സ്‌കൂള്‍ മതിലിലേക്ക് തെറിച്ച് വീണു. ഉടനടി ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
---- facebook comment plugin here -----