Malappuram
മലപ്പുറം സ്വദേശിയായ ഉംറ തീര്‍ഥാടക മടക്കയാത്രയ്ക്കിടെ മദീനയില്‍ നിര്യാതയായി
മലപ്പുറം എച്ച് നഗര്‍ സ്വദേശി മണക്കടവന്‍ മുസ്തഫയുടെ ഭാര്യ ഉമ്മുസല്‍മ (49) ആണ് മരണപ്പെട്ടത്.

ദമാം | ഉംറയും മദീന സിയാറത്തും പൂര്‍ത്തിയാക്കിയ മലയാളി തീര്‍ഥാടക നാട്ടിലേക്കുള്ള മടയാത്രയ്ക്കിടെ മരണപ്പെട്ടു. മലപ്പുറം എച്ച് നഗര്‍ സ്വദേശി മണക്കടവന്‍ മുസ്തഫയുടെ ഭാര്യ ഉമ്മുസല്‍മ (49) ആണ് മരിച്ചത്.
സ്വകാര്യ ഉംറ ഗ്രൂപ്പിന് കീഴില്‍ ഫെബ്രുവരി 19നാണ് സഊദിയിലെത്തിയത്. മക്കയിലെത്തി ഉംറ കര്‍മ്മങ്ങള്‍ നിര്‍വഹിച്ച് മദീനയിലെത്തി സിയാറത്തും പൂര്‍ത്തിയാക്കി നാട്ടിലേക്കുള്ള മടങ്ങാനായി വിമാനത്തവളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് മരണം. മദീനയുടെ അതിര്‍ത്തി കടന്നതിനാല്‍ ഖബറടക്കം മദീനയില്‍ നടത്താനായില്ല. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു
പിതാവ്: ഉള്ളണം അട്ടകുഴിങ്ങര അമ്മാം വീട്ടില്‍ മൂസ ഹാജി. മാതാവ്: പാത്തുമ്മ. മക്കള്‍: മുഹ്‌സിന, മുഹ്സിന്‍, സഫ്‌ന. മരുമകള്‍: റൗഫിയ.