Connect with us

tamilnadu accident

കാര്‍ പുഴയിലേക്ക് മറിഞ്ഞ് തമിഴ്‌നാട്ടില്‍ മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

തിരിച്ചിറപ്പളളിയില്‍ വിമാനമിറങ്ങി കാറില്‍ വരുന്നവരാണ് അപകടത്തില്‍പ്പെട്ടതാണെന്ന് വിവരം

Published

|

Last Updated

ചെന്നൈ | കാര്‍ നിയന്ത്രണം വിട്ടു പുഴയിലേക്കു മറിഞ്ഞ് തമിഴ്‌നാട്ടില്‍ മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി സ്വദേശി ശ്രീനാഥും ഭാര്യയുമാണ് മരിച്ചത്.
തിരിച്ചിറപ്പളളിയില്‍ വിമാനമിറങ്ങിയ ശേഷം ടാക്‌സി കാറില്‍ വരുന്നവരാണ് അപകടത്തില്‍പ്പെട്ടതാണെന്ന് പ്രാഥമിക വിവരം. വറ്റിവരണ്ട പുഴയിലേക്കാണ് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
തിരുച്ചിറപ്പളളി ചെന്നൈ ദേശീയ പാതയിലാണ് അപകടമുണ്ടായത്. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ഇരുവരെയും പുറത്തേക്കെടുത്തത്. യുവതിയുടെ പേര് സ്ഥിരീകരിക്കാനായിട്ടില്ല.

Latest