Kerala
ഹോട്ടല്‍ ലിഫ്റ്റിന്റെ പിറ്റില്‍ വീണ് ഗുജറാത്തില്‍ മലയാളി മരിച്ചു
ലിഫ്റ്റ് പിറ്റിലൂടെ ആറാം നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു.
അഹമ്മദാബാദ് | ബിസിനസ് ആവശ്യത്തിന് ഗുജറാത്തില്‍ എത്തിയ മലയാളി ഹോട്ടല്‍ ലിഫ്റ്റിന്റെ പിറ്റില്‍ വീണ് മരിച്ചു. കോട്ടയം കുടമാളൂര്‍ സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത്.
സൂറത്തിലെ ഹോട്ടലില്‍ ചെക്കിന് ചെയ്ത ശേഷമാണ് ലിഫ്റ്റില്‍ അപകടം ഉണ്ടായത്. ലിഫ്റ്റിന്റെ വാതില്‍ തുറന്ന് രഞ്ജിത്ത് അകത്തേക്ക് പ്രവേശിച്ചപ്പോള്‍ ലിഫ്റ്റ് മുകളിലായിരുന്നു. ലിഫ്റ്റ് പിറ്റിലൂടെ ആറാം നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ബിസിനസ് ആവശ്യങ്ങള്‍ക്കായി കോട്ടയത്തു നിന്ന് സൂറത്തിലെത്തിയ രഞ്ജിത്ത് ബാബുവിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ശ്രമം ആരംഭിച്ചു.
---- facebook comment plugin here -----