International
ലണ്ടനില്‍ മലയാളി പെണ്‍കുട്ടിക്ക് ഹോട്ടലില്‍വെച്ച് വെടിയേറ്റു
ബൈക്കിലെത്തിയ സംഘം ഹോട്ടലിനോട് ചേര്‍ന്ന ജനലിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ലണ്ടന്‍ | ലണ്ടനില്‍ മലയാളി പെണ്‍കുട്ടിക്ക് ഹോട്ടലില്‍വെച്ച് വെടിയേറ്റു. പറവൂര്‍ ഗോതുരുത്ത് സ്വദേശി ലിസ്സെല്‍ മരിയക്കാണ് വെടിയേറ്റത്.ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.
വ്യാഴാഴ്ച വൈകീട്ട് ലണ്ടനിലെ വടക്ക് കിഴക്കന്‍ ലണ്ടനിലെ ഡാള്‍ട്ടണ്‍ കിങ്‌സ്ലാന്‍ഡ് ഹൈ സ്ട്രീറ്റിലെ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുമ്പോഴാണ് പത്തുവയസുകാരിക്ക് വെടിയേറ്റത്. ബൈക്കിലെത്തിയ സംഘം ഹോട്ടലിനോട് ചേര്‍ന്ന ജനലിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കുട്ടിയുടെ തലയിലാണ് വെടിയേറ്റത്.
സംഭവശേഷം അക്രമികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഹോട്ടലില്‍ കുട്ടി ഇരുന്ന സ്ഥലത്തിന് തൊട്ടടുത്തായി ഇരുന്നയാളെയായിരുന്നു അക്രമി സംഘം ലക്ഷ്യമിട്ടതെന്നാണ് പോലീസ് നല്‍കുന്ന വിവരം. വെടിവെപ്പില്‍ നാലുപേര്‍ക്കും പരുക്കുണ്ട്. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകളാണ് ലിസ്സെല്‍ മരിയ.