Connect with us

Kerala

കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നേഴ്‌സ് മരിച്ചു

ജയകുമാരി യാത്ര ചെയ്തിരുന്ന ടാക്‌സി മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു

Published

|

Last Updated

കൊല്ലം |  കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കൈതക്കോട് വേലംപൊയ്ക മിഥുന്‍ ഭവനത്തില്‍ ജയകുമാരി (51) ആണ് മരിച്ചത്. കുവൈത്തില്‍ ഹോം നേഴ്‌സായി ജോലി നോക്കുകയായിരുന്നു. ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ കുവൈത്തിലെ ഫര്‍വാനിയയില്‍ വച്ചാണ് അപകടമുണ്ടായത്.

ജയകുമാരി യാത്ര ചെയ്തിരുന്ന ടാക്‌സി മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം. ജയകുമാരി കുവൈത്തില്‍ തന്നെ ജോലി ചെയ്യുന്ന സഹോദരിയോടൊപ്പം ആയിരുന്നു താമസം. മകന്റെ ചരമ വാര്‍ഷികത്തിന് മാസങ്ങള്‍ക്ക് മുന്‍പ് നാട്ടില്‍ വന്നിട്ട് തിരിച്ചുപോയതാണ്. ഭര്‍ത്താവ് : പരേതനായ ബാബു. മക്കള്‍: പരേതനായ മിഥുന്‍, മീദു. മരുമകന്‍ രാഹുല്‍.

 

Latest