Kerala
ബെംഗളുരുവില്‍ നിന്നും മടങ്ങുകയായിരുന്ന മലയാളി ലോറി ഡ്രൈവറെ തമിഴ്‌നാട്ടില്‍ കവര്‍ച്ചക്കാര്‍ കുത്തിക്കൊലപ്പെടുത്തി
പണം തട്ടാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന.
കൊച്ചി | ചരക്കിറക്കിയ ശേഷം ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുകയായിരുന്ന മലയാളി ലോറി ഡ്രൈവര്‍ തമിഴ്‌നാട്ടില്‍ കുത്തേറ്റു മരിച്ചു. തമിഴ്‌നാട് കൃഷ്ണഗിരിയിലാണ് നെടുമ്പാശേരി മേക്കാട് സ്വദേശി ഏലിയാസ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഓടെയാണ് കൊലപാതകം നടന്നതെന്നാണ് കൃഷ്ണഗിരി പോലീസ് അറിയിച്ചത്.
ഇലക്ട്രോണിക് ഉപകരണങ്ങള്‍ എത്തിച്ച് തിരികെ വരും വഴി കവര്‍ച്ചക്കാര്‍ ലോറി തടഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു. പണം തട്ടാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന.
ഏലിയാസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൃഷ്ണഗിരിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----