International
ചൈനയില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരിച്ചു
കാരക്കോണം പുല്ലന്തേരി രോഹിണി നിവാസില്‍ രോഹിണി നായരാണ് (27) മരിച്ചത്.

ബെയ്ജിങ്| ചൈനയില്‍ നിന്ന് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരിച്ചു. കാരക്കോണം പുല്ലന്തേരി രോഹിണി നിവാസില്‍ രോഹിണി നായരാണ് (27) മരിച്ചത്. പനി ബാധിച്ച് ചികിത്സയിലായിരുന്നു. ചൈന ജീന്‍സൗ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് രോഹിണി.
കന്നുമാമൂട്ടിലെ ബ്ലൂസ്റ്റാര്‍ ടെക്സ്‌റ്റൈല്‍സ് ഉടമ ഗോപാലകൃഷ്ണന്‍ നായരുടെയും വി.വിജയകുമാരിയുടെയും ഏകമകളാണ്. തിങ്കളാഴ്ച മരണപ്പെട്ടുവെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് കിട്ടിയിട്ടുള്ളത്. മരണത്തെക്കുറിച്ച് മറ്റ് വിശദാംശങ്ങളൊന്നും കുടുംബത്തിന് ലഭിച്ചിട്ടില്ല.
---- facebook comment plugin here -----