National
ഭോപ്പാലില്‍ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു
സംഭവത്തില്‍ മായയുടെ സുഹൃത്ത് ദീപകിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഭോപ്പാല്‍| ഭോപ്പാലില്‍ എറണാകുളം സ്വദേശിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. നഴ്‌സായ മായ ടി എം ആണ് സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ വെച്ച് മരിച്ചത്. മായയുടെ മരണം കൊലപാതകമാണെന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍ മായയുടെ സുഹൃത്ത് ദീപകിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ചയാണ് മായയെ മരിച്ച നിലയില്‍ ദീപക് ആശുപത്രിയിലെത്തിച്ചത്. ദീപക്കിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.
---- facebook comment plugin here -----