Kerala
സിക്കിമില്‍ സൈനിക ട്രക്ക് അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും
മരണം വിവരം കുടുംബത്തെയും ജില്ലാ ഭരണകൂടത്തെയും സൈന്യം ഔദ്യോഗികമായി അറിയിച്ചു.
ന്യൂഡല്‍ഹി | സിക്കിമില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 16 സൈനികര്‍ പേര്‍ മരിച്ച സംഭവത്തില്‍ പാലക്കാട് സ്വദേശിയും. മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖ് (26) ആണ് മരിച്ചത്. നാലു വര്‍ഷമായി നാവിക് ആയി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
മരണം വിവരം കുടുംബത്തെയും ജില്ലാ ഭരണകൂടത്തെയും സൈന്യം ഔദ്യോഗികമായി അറിയിച്ചു.വെള്ളിയാഴ്ച രാവിലെ ചട്ടെണില്‍നിന്ന് താങ്ങുവിലേക്ക് പുറപ്പെട്ട സൈനിക ട്രക്കാണ് നോര്‍ത്ത് സിക്കിമിലെ സെമയില്‍ മറിഞ്ഞത്. അപകടത്തില്‍ നാലു പേര്‍ക്ക് ഗുരുതര പരുക്കേറ്റു.
---- facebook comment plugin here -----