Kerala
ബെംഗളുരുവില്‍ മലയാളി വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍
ഒന്നാം വര്‍ഷ ബി എസ് സി നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് അതുല്യ
പാലക്കാട് | ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പുതുക്കോട് സ്വദേശി അതുല്യ ഗംഗാധരന്‍ (19) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് ഹോസ്റ്റലില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണു മരിച്ചനിലയില്‍ മൃതദേഹം ണ്ടെത്തിയത്.
ഒന്നാം വര്‍ഷ ബി എസ് സി നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് അതുല്യ.ഹോസ്റ്റലില്‍ മറ്റ് മൂന്ന് സഹപാഠികള്‍ക്കൊപ്പമാണ് അതുല്യ താമസിച്ചിരുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
---- facebook comment plugin here -----