Connect with us

National

മലയാളി വിദ്യാര്‍ഥിനിയെ ഖരഗ്പൂരിലെ ഐഐടിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ബയോസയന്‍സ് ആന്‍ഡ് ബയോടെക്‌നോളജി മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ്.

Published

|

Last Updated

കൊല്‍ക്കത്ത | ഖരഗ്പൂര്‍ ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി ദേവിക പിള്ള ആണ് മരിച്ചത്.21 വയസായിരുന്നു. സരോജിനി നായിഡു/ഇന്ദിരാഗാന്ധി ഹാള്‍ പരിസരത്ത് തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ബയോസയന്‍സ് ആന്‍ഡ് ബയോടെക്‌നോളജി മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ്.സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. ആത്മഹത്യ ചെയ്യാന്‍ മാത്രം ദേവികയ്ക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056)

---- facebook comment plugin here -----

Latest