Kerala
ഇസ്‌റാഈലില്‍ ഷെല്ലാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു; ഏഴു പേര്‍ക്ക് പരുക്ക്
കൊല്ലം സ്വദേശി നിബിന്‍ മാക്‌സ്വെല്‍ ആണ് മരിച്ചത്.
ന്യൂഡല്‍ഹി| ഇസ്‌റാഈലിലെ ഷെല്ലാക്രമണത്തില്‍ മലയാളിയ്ക്ക് ദാരുണാന്ത്യം. ആക്രമണത്തില്‍ ഏഴുപേര്‍ക്ക് പരുക്കുണ്ട്. കൊല്ലം സ്വദേശി നിബിന്‍ മാക്‌സ്വെല്‍ ആണ് മരിച്ചത്. നിബിന്‍ കാര്‍ഷിക മേഖലയില്‍ ജോലി ചെയ്തുവരികയായിരുന്നു. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്ക് ഗലീലി ഫിംഗറില്‍ മൊഷാവ് എന്ന സ്ഥലത്താണ് ആക്രമണം നടന്നത്.
മര്‍ഗാലിയത്തിലെ കൃഷി സ്ഥലത്താണ് ഷെല്‍ പതിച്ചത്. മൃതദേഹം സീവ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. പരുക്കേറ്റ ഏഴുപേരില്‍ രണ്ട് മലയാളികളുമുണ്ട്. ജോസഫ് ജോര്‍ജ്, പോള്‍ മെല്‍വിന്‍ എന്നിവരാണ് പരുക്കേറ്റ മലയാളികള്‍. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
---- facebook comment plugin here -----