Connect with us

Kerala

ഗരുഡ കൊടുമുടിയില്‍ ട്രക്കിങ്ങിനിടെ മലയാളി യുവാവ് മരിച്ചു

കൊടുമുടി കയറുന്നതിനിടെ അമലിന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു.

Published

|

Last Updated

ഡെറാഡൂണ്‍  | ഉത്തരാഖണ്ഡിലെ ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസതടസമുണ്ടായതിനെ തുടര്‍ന്ന് മലാളിയായ യുവാവ് മരിച്ചു. ഇടുക്കി കമ്പിളികണ്ടം മുക്കുടം സ്വദേശി പൂവത്തിങ്കല്‍ അമല്‍ മോഹന്‍ (34) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം. സമുദ്രനിരപ്പില്‍ നിന്നും 6,000 മീറ്റര്‍ ഉയരത്തിലുള്ള ഗരുഡ കൊടുമുടി കയറുന്നതിനിടെ അമലിന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. .തുടര്‍ന്ന് ഒപ്പുമുണ്ടായിരുന്ന സുഹൃത്ത് കൊല്ലം സ്വദേശി വിഷ്ണു ജി നായര്‍ വിവിരം അധികൃതരെ അറിയിച്ചു. എന്‍ഡിആര്‍എഫ് സംഘം എത്തി ബേസ് ക്യാംപില്‍ എത്തിച്ചെങ്കിലും അമലിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

കേദാര്‍നാഥില്‍ നിന്ന് അമലിന്റെ മൃതദേഹം ഹെലികോപ്ടറില്‍ ജോഷിമഠില്‍ എത്തിച്ചു. ജോഷിമഠ് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടി പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരും. ഈ മാസം 24ന് ആണ് അമല്‍ അടക്കം നാലംഗ സംഘം ട്രക്കിങ്ങിന് പോയത്

 

Latest