Kerala
മലയാളി യുവാവിനെ പോളണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊലപാതകമാണെന്ന് സംശയം
വാഴ്സോ | മലയാളി യുവാവിനെ പോളണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പോളണ്ടിലെ ഐഎൻജി ബാങ്കിൽ ജീവനക്കാരനായ പാലക്കാട് പുതുശ്ശേരി സ്വദേശി ഇബ്രാഹിം ഷരീഫ് ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് സംശയം.
ഇബ്രാഹിം താമസിച്ചിരുന്ന ഫ്ലാറ്റിന്റെ ഉടമയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇബ്രാഹിമിനെ ജനുവരി 24 മുതൽ ഫോണിൽ കിട്ടിയിരുന്നില്ല. തുടർന്ന് കുടുംബം എംബസിയുമായി ബന്ധപ്പെട്ടു. എംബസി അധികൃതർ നടത്തിയ അന്വേഷണത്തിലാണ് മരിച്ചതായി കണ്ടെത്തിയത്.
10 മാസം മുമ്പാണ് ഇബ്രാഹിം ഷെരീഫ് ജോലിക്കായി വിദേശത്തേക്ക് പോയത്.
---- facebook comment plugin here -----