Connect with us

pravasi stabbed to death

ഷാര്‍ജയില്‍ തർക്കം പരിഹരിക്കാനെത്തിയ മലയാളി യുവാവിനെ കുത്തിക്കൊന്നു

സംഭവത്തില്‍ പാക്കിസ്ഥാന്‍ സ്വദേശിയെ പോലീസ് പിടികൂടി.

Published

|

Last Updated

ഷാര്‍ജ | ഷാര്‍ജയില്‍ സഹപ്രവർത്തകരുടെ തർക്കം പരിഹരിക്കാനെത്തിയ മലയാളി യുവാവിനെ കുത്തിക്കൊന്നു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീം (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പാക്കിസ്ഥാന്‍ സ്വദേശിയെ പോലീസ് പിടികൂടി.

രണ്ട് മലയാളികള്‍ക്കും ഒരു ഈജിപ്ത് പൗരനും ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഹൈപ്പര്‍മാര്‍ക്കറ്റിലെ മാനേജരായ ഹക്കീം, സ്ഥാപനത്തിന് സമീപത്തെ കഫ്തീരിയയില്‍ സഹപ്രവര്‍ത്തകരും പാകിസ്താന്‍ സ്വദേശിയും തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാനെത്തിയതായിരുന്നു. പ്രകോപിതനായി പ്രതി കത്തികൊണ്ട് ചുറ്റുമുള്ളവരെ ആക്രമിക്കുകയായിരുന്നു.

ഇന്നലെ രാത്രി 12.30ഓടെ ഷാര്‍ജ ബുതീനയിലാണ് സംഭവം. ദിവസങ്ങള്‍ക്ക് മുമ്പാണ് ഷാര്‍ജയിലുണ്ടായിരുന്ന ഹക്കീമിന്റെ കുടുംബം നാട്ടിലേക്ക് മടങ്ങിയത്.

Latest