Connect with us

accident

തൃശൂരിൽ കാറും ലോറിയും ഇടിച്ച് ഒരാൾ മരിച്ചു

റോഡ് മുറിച്ചു കടന്നയാളെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോറിയിൽ ഇടിക്കുകയായിരുന്നു.

Published

|

Last Updated

തൃശൂർ | ചാവക്കാട് ദേശീയപാതയിൽ കാറും കണ്ടയ്നർ ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരൻ മരിച്ചു. ഇന്ന് രാവിലെ ആറോടെ എടക്കഴിയൂർ പഞ്ചവടിയിലാണ് അപകടമുണ്ടായത്. രണ്ട് പേർക്ക് പരുക്കേറ്റു.

കാർ യാത്രക്കാരനായ കോഴിക്കോട് ചാലിയം പൊട്ടക്കണ്ടി വീട്ടിൽ മുസ്തഫയാണ് (40) മരിച്ചത്. റോഡ് മുറിച്ചു കടന്നയാളെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോറിയിൽ ഇടിക്കുകയായിരുന്നു.

കാറിലുണ്ടായിരുന്ന കോഴിക്കോട് ചാലിയം പൊട്ടക്കണ്ടി അബൂബക്കർ (45), കാൽനട യാത്രികൻ പഞ്ചവടിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി ചന്ദ്രഹാസൻ (55) എന്നിവർക്കാണ് പരുക്കേറ്റത്.

Latest