National
ഡല്‍ഹിയില്‍ തുറന്ന ലിഫ്റ്റില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു
മുകേഷ് റാവത്ത് (29)ആണ് മരിച്ചത്.

ന്യൂഡല്‍ഹി| ഡല്‍ഹിയിലെ കമല മാര്‍ക്കറ്റ് പരിസരത്തുള്ള കെട്ടിടത്തിലെ തുറന്ന ലിഫ്റ്റില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു. മുകേഷ് റാവത്ത് (29)ആണ് മരിച്ചത്.
വിവരമറിഞ്ഞ് പൊലീസ് മുകേഷിനെ ലോക്നായക് ജയ് പ്രകാശ് നാരായണ്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ക്രൈം ടീം സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ ഇരുമ്പുകൊണ്ട് നിര്‍മ്മിച്ച തുറന്ന ലിഫ്റ്റാണ് കണ്ടതെന്ന് പൊലീസ് പറഞ്ഞു. കെട്ടിടവും ഗോഡൗണും ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
പാതിവഴിയില്‍ കുടുങ്ങിയ ലിഫ്റ്റില്‍ മുകേഷിനെ പരിക്കേറ്റ നിലയില്‍ കെട്ടിട ഉടമയാണ് ആദ്യം കണ്ടതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
---- facebook comment plugin here -----