Connect with us

Poem

ഒരു നരഭോജിക്കാറ്റ്

ദുരന്തങ്ങൾ വന്നാലുണരും പിന്നുറങ്ങും ഇനി വരാതിരിക്കാൻ... അതിനൊത്തയൊരു മറവിയുടെ നിയമവും ചക്കിക്കൊത്തതു ചങ്കരനാണല്ലോ...

Published

|

Last Updated

നിന്റെ വേരിൽ
നിന്നിലവരെ ഒരു
നരഭോജിക്കാറ്റുചുറ്റുന്നു

രക്തസമുദ്രങ്ങൾ
തീർത്ത പച്ച മാംസത്തിൽ
ജീവന്റെ ഒടുങ്ങാത്ത
തുടിപ്പുകൾ
ശവതാളമാകുന്നു

രോദനങ്ങൾക്കുമീതേ
അട്ടഹാസങ്ങൾ
കാതടപ്പിക്കുമ്പോൾ
രൗദ്രതയുടെ ആകാശം നീ
ചുമലിലേറ്റുന്നു
അരിഞ്ഞു കൂട്ടി വെച്ചതിൽ
അന്ധതയുടെ
ഉപ്പു വിതറി നീ
മനോരോഗത്തിൻ
കനൽത്തിറയാടുമ്പോൾ

ജീവനെടുക്കാൻ
ബലിപ്പുരകളിൽ
വേഷധാരികൾ
ഇനിയുമാരൊക്കെയോ

വാർത്ത കേട്ടു നടുങ്ങിയോർ
ഓക്കാനം
വന്നവർ പുതുവാർത്ത തേടും
മറവിലേക്കു
മുങ്ങാംകുഴിയിടും

ദുരന്തങ്ങൾ വന്നാലുണരും
പിന്നുറങ്ങും
ഇനി
വരാതിരിക്കാൻ…
അതിനൊത്തയൊരു
മറവിയുടെ നിയമവും
ചക്കിക്കൊത്തതു
ചങ്കരനാണല്ലോ…

 

Latest