Ongoing News
അച്ചന്‍കോവില്‍ ആറ്റില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി
ഞായറാഴ്ച വൈകുന്നേരം 6.30 നാണ് സംഭവം.

പന്തളം | അച്ചന്‍കോവില്‍ ആറ്റില്‍ കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി. പന്തളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍, മുളമ്പുഴ ആര്യാട്ട് വടക്കതില്‍ വീട്ടില്‍ വിനോദ് കുമാര്‍ (48)ആണ് അച്ചന്‍കോവിലാറ്റില്‍ കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ടത്.
ഞായറാഴ്ച വൈകുന്നേരം 6.30 നാണ് സംഭവം. പന്തളം മഹാദേവ ക്ഷേത്രത്തിന് പടിഞ്ഞാറേ നടയില്‍ കടവില്‍ പുഴയ്ക്ക് കുറുകെ നീന്തി മടങ്ങിവരുമ്പോള്‍ ആയിരുന്നു വിനോദ് ഒഴുക്കില്‍പ്പെട്ടത്. അടൂര്‍ നിന്നും ഫയര്‍ഫോഴ്സ് ടീം എത്തി പത്തനംതിട്ടയില്‍ നിന്നും സ്‌കൂബ ടീം സംഭവസ്ഥലത്ത് എത്തി തെരച്ചില്‍ നടത്തിയെങ്കിലും രാത്രി വൈകിയും കണ്ടെത്താന്‍ കഴിഞ്ഞില്ല. പന്തളം പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
---- facebook comment plugin here -----