Connect with us

Kerala

കണ്ണൂരില്‍ കാല്‍ തെന്നി റോഡില്‍ വീണയാള്‍ വാഹനങ്ങള്‍ കയറിയിറങ്ങി മരിച്ചു

എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പാഞ്ഞെത്തിയ വാഹനം ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിച്ചു.

Published

|

Last Updated

കണ്ണൂര്‍ |  കണ്ണൂര്‍ ഇരിട്ടിയില്‍ കാല്‍ തെന്നി റോഡിലേക്ക് വീണയാള്‍ വാഹനങ്ങള്‍ കയറിയിറങ്ങി മരിച്ചു. ഇടുക്കി സ്വദേശി രാജനാണ് മരിച്ചത്. മഴയത്ത് കുട ചൂടി നടപ്പാതയിലൂടെ നടക്കുകയായിരുന്ന രാജന്‍ കാല്‍ തെന്നി റോഡിലേക്ക് വീഴുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.

എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പാഞ്ഞെത്തിയ വാഹനം ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിച്ചു. പരുക്കേറ്റ് റോഡില്‍ കിടന്ന രാജന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. പിന്നീട് വന്ന ബസിലെ ഡ്രൈവര്‍മാരാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും രാജനെ രക്ഷിക്കാന്‍ സാധിച്ചില്ല.

 

Latest