National
ഉത്തര്‍പ്രദേശില്‍ മോഷണക്കുറ്റം ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു
ആക്രമണത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനി മാനേജര്‍ ശിവം ജോഹറിയാണ് കൊല്ലപ്പെട്ടത്.
ലഖ്നൗ| ഉത്തര്‍പ്രദേശില്‍ ഷാജഹാന്‍പൂരില്‍ മോഷണക്കുറ്റം ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു. ആക്രമണത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനി മാനേജര്‍ ശിവം ജോഹറിയാണ് കൊല്ലപ്പെട്ടത്.
ട്രാന്‍സ്പോര്‍ട്ട് കമ്പനി ഉടമകള്‍ മാനേജരടക്കം നാലു പേരെ കെട്ടിയിട്ട് തല്ലുകയായിരുന്നു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് യുവാവ് കൊല്ലപ്പെടുകയായിരുന്നു. ഇയാളുടെ മൃതദേഹം പിന്നീട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച് പ്രതികള്‍ മുങ്ങി.
വൈദ്യുതാഘാതമേറ്റ് മരിച്ചെന്നാണ് ആശുപത്രിയില്‍ നിന്ന് ശിവത്തിന്റെ ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മൃതദേഹം പരിശോധിച്ചപ്പോഴാണ് വൈദ്യുതഘാതമേറ്റതിന്റെ പരിക്കുകളല്ല ശരീരത്തിലുള്ളതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ മര്‍ദനത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.