Pathanamthitta
വിദേശമദ്യവുമായി ഒരാളെ പുളിക്കീഴ് പോലീസ് പിടികൂടി
പ്ലാസ്റ്റിക് ക്യാരി ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു മദ്യക്കുപ്പികള്‍.
തിരുവല്ല | ഏഴുകുപ്പി ഇന്ത്യന്‍ നിര്‍മിതവിദേശമദ്യവുമായി ഒരാളെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങര തോപ്പില്‍ വീട്ടില്‍ മനോജ് (51) ആണ് പിടിയിലായത്. പ്ലാസ്റ്റിക് ക്യാരി ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു മദ്യക്കുപ്പികള്‍. ഇയാള്‍ ആറ്റുമണല്‍ കടത്തിയ കേസിലും, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും പ്രതിയാണ്. കൂടാതെ തിരുവല്ല എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി. എസ് ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. സംഘത്തില്‍ എസ് ഐ സതീഷ്, എസ് സി പി ഓമാരായ സന്തോഷ്, അനീഷ്,സി പി ഓ റിയാസ് എന്നിവരാണ് ഉണ്ടായിരുന്നത്.
---- facebook comment plugin here -----