Connect with us

Kerala

തിരുവനന്തപുരത്ത് അന്യസംസ്ഥാനക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

നാഗാലാൻഡ് സ്വദേശിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്.

Published

|

Last Updated

തിരുവനന്തപുരം | തലസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളിയായ യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് പിടിയിലായി. കഴിഞ്ഞ ദിവസം രാത്രി തുമ്പയിൽ ബൈക്കിലെത്തിയ യുവാവ് യുവതിയെ കടന്നുപിടിച്ച് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. മേനംകുളം സ്വദേശി അനീഷ് (26) ആണ് തുമ്പ പോലീസിൻ്റെ പിടിയിലായത്.

സ്വകാര്യ സൂപ്പർമാർക്കറ്റ് ജോലിക്കാരിയായ നാഗാലാൻഡ് സ്വദേശിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ജോലി കഴിഞ്ഞ് രാത്രി താമസ സ്ഥലത്തേക്ക് പോകുമ്പോൾ ബൈക്കിൽ എത്തിയ യുവാവ് തടഞ്ഞ് വെച്ച് കടന്നു പിടിക്കുകയായിരുന്നു. ബഹളം വെച്ചതോടെ നാട്ടുകാരും കൂടെയുള്ളവരും ഓടിയെത്തി.

Latest