Connect with us

Kerala

മയക്ക് വെടിയേറ്റ് വീണ കൊമ്പനെ എലിഫന്റ് ആംബുലന്‍സിലേക്ക് കയറ്റി

വെടിയേറ്റ് മയങ്ങിവീണ ആനയെ കുങ്കിയാനകളുടെ സഹായത്തോടെയാണ് എഴുന്നേല്‍പ്പിച്ചത്

Published

|

Last Updated

ചാലക്കുടി |  മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കുവെടിവച്ച ശേഷം എലിഫന്റ് ആംബലന്‍സിലേക്ക് കയറ്റി. ആനയെ കോടനാട് കപ്രികോട് അഭയാരണ്യത്തിലേക്കാണ് മാറ്റുന്നത്. വെടിയേറ്റ് മയങ്ങിവീണ ആനയെ കുങ്കിയാനകളുടെ സഹായത്തോടെയാണ് എഴുന്നേല്‍പ്പിച്ചത്.വെടിയേല്‍ക്കും മുന്‍പ് മറ്റൊരു കാട്ടാന കൊമ്പനെ കുത്തിമറിച്ചിട്ടിരുന്നു. വെടിവച്ച് ഭയപ്പെടുത്തി ഈ കാട്ടാനയെ തുരത്തിയതിന് ശേഷമാണ് മുറിവേറ്റ കാട്ടാനയെ മയക്കുവെടി വെച്ചത്.

ആനയുടെ ആരോഗ്യത്തില്‍ ആശങ്ക ഉള്ളത് കൊണ്ടാണ് വെല്ലുവിളി ഏറ്റെടുത്ത് പെട്ടെന്ന് തന്നെ മയക്കുവെടിവെച്ചത്.

 

Latest