Connect with us

National

ആപ്പിള്‍ വിതരണക്കാരായ ഫോക്സ്ലിങ്കിന്റെ നിര്‍മ്മാണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം

ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്.

Published

|

Last Updated

തിരുപ്പതി| ടെക് ഭീമനായ ആപ്പിളിന്റെ കേബിള്‍ വിതരണക്കാരായ ഫോക്സ്ലിങ്കിന്റെ നിര്‍മ്മാണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ യൂണിറ്റിലാണ് തിങ്കളാഴ്ച തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അഗ്‌നിശമന സേവന വകുപ്പ് ഉദ്യോഗസ്ഥന്‍ ജെ രമണയ്യ പറഞ്ഞു.

അതേസമയം, തീപിടിത്തത്തെ തുടര്‍ന്ന് യൂണിറ്റിലെ ഉല്‍പ്പാദനം നിര്‍ത്തിവെച്ചു. സ്ഥാപനത്തിലെ ഏകദേശം 50 ശതമാനം മെഷിനറികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കെട്ടിടത്തിന്റെ പകുതിയും തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്.

ഫൈബറും ഷീറ്റുകളും സ്പോഞ്ചും സൂക്ഷിച്ചിരുന്നതിനാല്‍ തീ അതിവേഗം പടരാന്‍ കാരണമായി. 750 ഓളം ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ കഴിഞ്ഞതായി പൊലീസ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

 

 

 

 

 

 

 

 

Latest