Connect with us

FIRE

കൊല്ലത്ത് മരുന്ന് സംഭരണശാലയിൽ വൻ തീപ്പിടിത്തം

ഗോഡൗൺ പൂർണമായി കത്തിനശിച്ചു.

Published

|

Last Updated

കൊല്ലം | മരുന്ന് സംഭരണശാലയിൽ വൻ തീപ്പിടിത്തമുണ്ടായി. ഉളിയക്കോവിലിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സർവീസ് കോർപറേഷന്‍റെ കീഴിലുള്ള സ്ഥാപനത്തിനാണ് തീപിടിച്ചത്. ജില്ലക്കകത്തും പുറത്തും നിന്നുള്ള അഗ്നിശമന യൂനിറ്റുകളെത്തി തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. പോലീസും നാട്ടുകാരും രക്ഷാപ്രവർത്തന രംഗത്തുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിലെ അഗ്നിശമന സേനാ യൂനിറ്റിൻ്റെ സഹായം തേടിയിട്ടുണ്ട്. ബുധനാഴ്ച രാത്രി 8.45ഓടെയാണ് തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. വൈകിട്ട് അഞ്ചിന് അടക്കുമെന്നതിനാൽ ജീവനക്കാർ ആരുമുണ്ടായിരുന്നില്ല. കൊവിഡ് കാലത്ത് സംഭരിച്ച സാനിറ്റൈസർ ഉൾപ്പെടെയുള്ളവ ഇവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഗോഡൗൺ പൂർണമായി കത്തിനശിച്ചു.

Latest