National
ഒരാള്‍ക്ക് പരമാവധി നാല് സിം കാര്‍ഡ്; നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍
വ്യാജ സിം ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം

ന്യൂഡല്‍ഹി| വ്യക്തികള്‍ക്ക് അനുവദിക്കുന്ന സിം കാര്‍ഡുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഒരാള്‍ക്ക് പരമാവധി നാല് സിം കാര്‍ഡ് മാത്രം ഉപയോഗിക്കാമെന്ന തരത്തിലേക്ക് പരിമിതപ്പെടുത്താനാണ് കേന്ദ്രനീക്കം. പുതിയ ചട്ടം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാജ സിം ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് ഈ വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാതെ സിം കാര്‍ഡ് നല്‍കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കാനും രണ്ട് ലക്ഷം രൂപ പിഴ ചുമത്താനും നിയമമുണ്ട്.
---- facebook comment plugin here -----