Connect with us

Kerala

കേരള- തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തി

ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിനെത്തിയതായിരുന്നു സ്റ്റാലിന്‍

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിലെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ സമ്മേളനം കോവളം കൊട്ടാരത്തിലായിരുന്നു പിണറായി- സ്റ്റാലിന്‍ കൂടിക്കാഴ്ച.

ഇരു സംസ്ഥാനങ്ങള്‍ക്കുമിടയിലെ വിവിധ വികസന പദ്ധതികള്‍ സംബന്ധിച്ച് ആശയ വിനിമയം നടത്തി. ഇക്കാര്യം ഇരുസംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ ീചര്‍ച്ച നടത്തിയ ശേഷം മുഖ്യമന്ത്രിതല ചര്‍ച്ച ആവാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കേരളത്തിലെ ഐ ടി അധിഷ്ഠിത വികസനത്തെ തമിഴ്‌നാട് ഐ ടി ന്ത്രി മനോ തങ്കരാജ് പ്രശംസിച്ചു. ഡിജിറ്റല്‍ സര്‍വകലാശാല, വിദ്യാഭ്യാസം എന്നീ രംഗത്തെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു ഉന്നതതല സംഘത്തെ കേരളത്തിലേക്ക് അയക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Latest