Kannur
അനുസ്മരണ പ്രാര്‍ഥനാ സംഗമം സംഘടിപ്പിച്ചു
അല്‍മഖര്‍ കോളജ് ഓഫ് ശരീഅ പ്രിന്‍സിപ്പല്‍ അബ്ദുല്‍ ബാഖവി അല്‍കാമിലിയുടെ അധ്യക്ഷതയില്‍ പട്ടുവം കെ പി അബൂബക്കര്‍ മൗലവി ഉദ്ഘാടനം ചെയ്തു.
അല്‍മഖറില്‍ നടന്ന അനുസ്മരണ സമ്മേളനം പട്ടുവം കെ പി അബൂബക്കര്‍ മൗലവി ഉദ്ഘാടനം ചെയ്യുന്നു.
തളിപ്പറമ്പ് | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറിയും സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായിരുന്ന ഖുര്‍റത്തുസ്സാദാത്ത് സയ്യിദ് ഫള്ല്‍ കോയമ്മ തങ്ങള്‍, സമസ്ത കണ്ണൂര്‍ ജില്ലാ മുശാവറ അംഗമായിരുന്ന സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ അല്‍ബുഖാരി വളപട്ടണം തുടങ്ങിയവരുടെ പേരിലുള്ള അനുസ്മരണ പ്രാര്‍ഥനാ സംഗമം നാടുകാണി ദാറുല്‍ അമാന്‍ അല്‍മഖര്‍ കാമ്പസില്‍ നടന്നു.
അല്‍മഖര്‍ കോളജ് ഓഫ് ശരീഅ പ്രിന്‍സിപ്പല്‍ അബ്ദുല്‍ ബാഖവി അല്‍കാമിലിയുടെ അധ്യക്ഷതയില്‍ പട്ടുവം കെ പി അബൂബക്കര്‍ മൗലവി ഉദ്ഘാടനം ചെയ്തു. സയ്യിദ് ആറ്റക്കോയ തങ്ങള്‍ അടിപ്പാലം പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
എം വി അബ്ദുര്‍റഹ്മാന്‍ ബാഖവി പരിയാരം, പി പി അബ്ദുല്‍ ഹകീം സഅദി, പി കെ അലിക്കുഞ്ഞി ദാരിമി, കെ പി അബ്ദുല്‍ ജബ്ബാര്‍ ഹാജി, കെ അബ്ദുര്‍ റശീദ് മാസ്റ്റര്‍ നരിക്കോട്, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍ ഇരിക്കൂര്‍, കെ പി കമാലുദ്ദീന്‍ മൗലവി കൊയ്യം, മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട്, സ്വാലിഹ് ബുഖാരി മഞ്ചേരി, അനസ് ഹംസ അമാനി ഏഴാംമൈല്‍, ശഹീര്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.