Connect with us

National

ഡല്‍ഹിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി

മാനസിക വെല്ലുവിളി നേരിടുന്ന ഇസ്സര്‍ അഹമ്മദിനെ മോഷണം കുറ്റം ആരോപിച്ചാണ് സംഘം ചേര്‍ന്ന് മര്‍ദിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി |  ഡല്‍ഹിയില്‍ ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. ഇസ്സര്‍ അഹമ്മദ് (26) ആണ് ആള്‍ക്കൂട്ടത്തിന്റെ ക്രൂര ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന ഇസ്സര്‍ അഹമ്മദിനെ മോഷണം കുറ്റം ആരോപിച്ചാണ് സംഘം ചേര്‍ന്ന് മര്‍ദിച്ചത്.

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സുന്ദര്‍ നഗരിയിലാണ് സംഭവം. ഇരുമ്പ് തൂണില്‍ കെട്ടിയിട്ട് യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടയില്‍ കുഴഞ്ഞുവീണ യുവാവ് തന്നെ മര്‍ദിക്കരുതെന്ന് ആവശ്യപ്പെടുന്ന വീഡിയോ ദൃശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.യുവാവിന്റെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Latest