Connect with us

beat up

വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്‌കനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു

ഒതുക്കുങ്ങല്‍ ചെറുകുന്ന് സ്വദേശിയാണ് മര്‍ദനത്തിനിരയായത്

Published

|

Last Updated

മലപ്പുറം | വിവാഹം മുടക്കിയെന്നാരോപിച്ച് മലപ്പുറം കോട്ടക്കലില്‍ മധ്യവയസ്‌കനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു. ഒതുക്കുങ്ങല്‍ ചെറുകുന്ന് സ്വദേശിയാണ് മര്‍ദനത്തിനിരയായത്. കേസില്‍ മധ്യവയ്‌സകന്റെ അയല്‍ക്കാരായ പിതാവും മകനും ഇവരുടെ ബന്ധുവും അറസ്റ്റില്‍.

തയ്യില്‍ അബ്ദു, ഇയാളുടെ മകന്‍ നാഫി ഇവരുടെ ബന്ധു ജാഫര്‍ എന്നിവരാണ് അറസ്റ്റിലായത്. വീട്ടില്‍ നിന്ന് വിളിച്ചിറക്കി മണിക്കൂറുകളോളം വിചാരണ നടത്തി മര്‍ദ്ദിച്ച ശേഷം ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

 

Latest